27.6 C
Qatar
Saturday, April 18, 2026

ഖത്തറിൽ 24 മണിക്കൂറിനിടെ 68 കമ്മ്യൂണിറ്റി കോവിഡ് കേസുകൾ, രോഗികളെക്കാൾ കൂടുതൽ പേർ രോഗമുക്തർ

- Advertisement -

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന് 136 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 234,134 ആയി.

108,കോവിഡ് കേസുകളിൽ 68 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 40 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണവും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഖത്തറിൽ ഇതു വരെ മരിച്ചവരുടെ എണ്ണം 604 ആയി തുടരുന്നു. വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം 4,690,049 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,490 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 236,231ആണ്. നിലവിൽ സജീവമായി 1,493 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളിൽ 5,005 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,637,276 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 പേരെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. ഇതോടെ നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 18 ആണ്. കോവിഡ് കേസുകളുടെ വർധന തുടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിച്ച് മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR