34.5 C
Qatar
Saturday, April 18, 2026

ഖത്തർ കൊടും ചൂടിലേക്ക്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

- Advertisement -

ദോഹ: ജൂൺ മാസത്തിൽ രാജ്യത്തെ താപനില ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാകുമെന്നും കാറ്റിന്റെ ശക്തിയിൽ പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദൂരക്കാഴ്ച കുറയാനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പകൽ സമയം കാറ്റ് കനക്കുകയും രാത്രിയിൽ ശക്തി കുറയുകയും ചെയ്യുമെന്നുംഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പകൽ സമയത്ത് പ്രതിദിന ശരാശരി താപനില 34.7 ഡിഗ്രി സെൽഷ്യസായിരിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR