ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇനി ദോഹ എക്‌സ്‌പോയും സന്ദര്‍ശിക്കാന്‍ സാധിക്കും. ഖത്തര്‍ എയര്‍വേസുമായും ടൂറിസം അതോറിറ്റിയുമായും സഹകരിച്ച് വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി മുഹമ്മദ് അല്‍ ഖൂരി പറഞ്ഞു.
മണിക്കൂറുകള്‍ വിമാത്താവളത്തില്‍ കാത്തിരിക്കുന്നതിന് പകരം യാത്രക്കാര്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിച്ച് മടങ്ങാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കോര്‍ണിഷ്, അല്‍ബിദ പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള മെട്രോ സര്‍വീസിലൂടെ യാത്രക്കാര്‍ക്ക് 10 മിനിറ്റിനുള്ളില്‍ എക്‌സ്‌പോ വേദിയിലേക്ക് എത്താനാകുമെന്നും പ്രദേശിക അറബിക് ദിനപത്രമായ അശ്ശര്‍ഖിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ ഖൂരി വ്യക്തമാക്കി. ആറുമാസം നീളുന്ന ദോഹ അന്താരാഷ്ട്ര ഹോര്‍ട്ടി കള്‍ച്ചറല്‍ എക്‌സ്‌പോ ഒക്ടോബര്‍ 2നാണ് അല്‍ബിദ്ദ പാര്‍ക്കില്‍ ആരംഭിച്ചത്.
Content Highlights: Qatar transit passengers can now visit Doha 2023 expo
