ദോഹ : വേനലവധി കഴിഞ്ഞ് ഖത്തറിലെ സ്കൂളുകൾ നാളെ ( ഞായറാഴ്ച ) തുറക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നാളെ മുതൽ സ്കൂൾ പരിസരങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കും. സ്കൂളിനടുത്തുള്ള റോഡുകളിൽ പൊലീസ് കുട്ടികളെ റോഡിനു കുറുകെ കടക്കാൻ സഹായിക്കും. സർക്കാർ സ്കൂളുകളിലും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ വിദേശികൾ പഠിക്കുന്ന സ്വകാര്യ സ്കൂളുകളിലും നാളെ തന്നെ ക്ളാസുകൾ പുനരാരംഭിക്കും.
അതെ സമയം വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കാനുള്ള നിർദേശങ്ങൾ ഉൾപെടെ ഹമദ് മെഡിക്കൽ കോർപറേഷൻ നിരവധി ആരോഗ്യ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരം സ്കൂൾ വിടുന്ന സമയങ്ങളിലും ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത വിഭാഗം വിവിധ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
