ദോഹ: ജിസിസി കസ്റ്റംസ് യൂണിയന്റെ 24 മത് യോഗത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) പങ്കെടുത്തു. യോഗത്തിൽ അതോറിറ്റിയുടെ പ്രതിനിധി സംഘത്തെ ജിഎസിയുടെ ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമ്മൽ അധ്യക്ഷനാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ചചെയ്തു.
യോഗത്തില്‍ പ്രത്യേകിച്ചും ചര്‍ച്ച ചെയ്തത് ജിസിസി ഏകീകൃത കസ്റ്റംസ് നിയമവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവങ്ങളും പ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്. കൂടാതെ വരും കാലയളവിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ ചരക്ക് നീക്കാൻ സഹായിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, പ്രവർത്തനത്തനങ്ങളുടെ ഫലങ്ങളെ മനസിലാക്കി ഫോള്ലോഅപ്പ് നടത്തുക എന്നിങ്ങനെ തുടങ്ങീ. അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ, നിരോധിതവും നിയന്ത്രിതവുമായ ചരക്കുകളുടെ പട്ടിക വരെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു.
