25.5 C
Qatar
Sunday, April 19, 2026

വാരാന്ത്യത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്.

- Advertisement -

ദോഹ : വാരാന്ത്യത്തിൽ ഇടിയോടുകൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തറിലെ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതൽ ഖത്തറിൽ മേഘങ്ങൾ ഇരുണ്ടുകൂടുന്ന കാലാവസ്ഥയായിരിക്കുമെന്നും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഖത്തർ കാലാവസ്ഥ വിഭാഗത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.


അടുത്ത വാരം ആരംഭിക്കുന്നതോടൊപ്പം തന്നെ സമുദ്ര ജലനിരപ്പ് ഉയരുവാനും സമുദ്രാതിർത്തികളിലെ കാലാവസ്ഥ അശാന്തമാവാനുള്ള സാധ്യതയുള്ളതിനാലും ജനങ്ങൾ കടൽ തീരങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR