23.5 C
Qatar
Thursday, April 16, 2026

ഇന്ത്യയിലേക്ക് 20 വർഷത്തേക്കുള്ള ദീർഘകാല ദ്രവീകൃത പ്രകൃതി വാതക കരാറിൽ ഒപ്പു വെച്ച് ഖത്തർ

- Advertisement -

ദോഹ: ഇന്ത്യയിലേക്ക് പ്രതിവർഷം 7.5 ദശലക്ഷം ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനായി പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡുമായി 20 വർഷത്തെ എൽഎൻജി വിൽപ്പന, വാങ്ങൽ കരാറിൽ (എസ്പിഎ) ഒപ്പുവെച്ചതായി ഖത്തർ എനർജി അറിയിച്ചു.

എസ്പിഎയുടെ നിബന്ധനകൾക്ക് അനുസൃതമായി, ഖത്തറിൽ നിന്നുള്ള കരാറിലേർപ്പെട്ട എൽഎൻജി വോള്യങ്ങൾ 2028 മെയ് മുതൽ ഖത്തർ എനർജിയുടെ വിശാലമായ എൽഎൻജി ഫ്ലീറ്റിലെ ഇന്ത്യയിലുടനീളമുള്ള ടെർമിനലുകളിലേക്ക് എക്സ്- ഷിപ്പ് ഡെലിവർ ചെയ്യും.

- Advertisement -

ഇന്ത്യയിലെ ഗോവയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സാദ് ഷെരീദ അൽ- കഅബി, ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതകം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് കരാർ ഒപ്പിട്ടത്.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറിയും പെട്രോനെറ്റ് എൽഎൻജി ചെയർമാനുമായ പങ്കജ് ജെയിൻ, ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ,ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണകുമാർ ഗോപാലൻ എന്നിവയും ചടങ്ങിൽ പങ്കെടുത്തു.

- Advertisement -

Content Highlights: QatarEnergy, Petronet sign 20-year LNG agreement to India

Latest news
MORE IN LATEST NEWS

MOST POPULAR